വയനാട് ഡയറ്റിന്റെ നേതൃത്വത്തില്‍ വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പഠന ക്ലാസുകള്‍ സന്ദര്‍ശിച്ചു പുരോഗതി വിലയിരുത്തി. സുല്‍ത്താന്‍ ബത്തേരി , പുല്‍പ്പള്ളി ബത്തേരി റോഡില്‍ വേങ്ങൂര്‍ ഊര്, ബത്തേരി ചീരാല്‍ റോഡ് തൊടുവട്ടി ഊര് എന്നിവിടങ്ങളിലെ സാക്ഷരതാ പഠന ക്ലാസ്സുകളാണ് സന്ദര്‍ശിച്ചത്. സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സ്വയ നാസര്‍ , ഡയറ്റ് സീനിയര്‍ ലക്ചറും ജില്ലാ റിസോഴ്‌സ് യൂനിറ്റ് ഫാക്കല്‍റ്റിയും കൂടിയായ സുനില്‍കുമാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷൈനി, വാര്‍ഡ് കൗണ്‍സിലര്‍ ഷീബ ചാക്കോ , വാര്‍ഡ് മെമ്പര്‍ അസീസ് മാടാ ല നോഡല്‍ പ്രേരക് ഷിന്‍സി റോയി, പ്രേരക് ശ്വാമള, പഞ്ചായത്ത് കോ – ഓഡിനേറ്റര്‍ അരവിന്ദന്‍ എന്നിവര്‍ ഉള്‍പെടുന്ന സംഘമാണ് കോളനി സന്ദര്‍ശിച്ചത്.
