സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലും രണ്ട് കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും ഉള്‍പ്പടെ 32 തദ്ദേശ വാര്‍ഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ പുറപ്പെടുവിച്ചു. ഡിസംബര്‍ 7 ന് വോട്ടെടുപ്പും 8 ന് വോട്ടെണ്ണലും നടക്കും. വോട്ടെടുപ്പ് രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ്.
12.11.2021 മുതല്‍ 19 വരെ രാവിലെ 11 നും 3 നു മിടയില്‍ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും. സൂക്ഷ്മപരിശോധന 20ന് നടക്കും. 22 വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വെട്ടുകാട്, തിരുവനന്തപുരം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്ക്കോട്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാംചുണ്ട്, കൊല്ലം ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം, തേവലക്കര ഗ്രാമപഞ്ചായത്തിലെ നടുവിലക്കര, ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂര്‍, കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്തിലെ കളരിപ്പടി, മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ മാഞ്ഞൂര്‍ സെന്‍ട്രല്‍, ഇടുക്കി രാജക്കാട് ഗ്രാമപഞ്ചായത്തിലെ കുരിശുംപടി, ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ വടക്കേഇടലി പാറക്കുടി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഗാന്ധിനഗര്‍, എറണാകുളം പിറവം മുനിസിപ്പാലിറ്റിയിലെ ഇടപ്പിള്ളിച്ചിറ, തൃശൂര്‍ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട്, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ചാലാംപാടം, കടപ്പുറം ഗ്രാമപഞ്ചായത്തിലെ ലൈറ്റ് ഹൗസ്, പാലക്കാട് ജില്ലാ പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം, പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ ചുങ്കമന്ദം, തരൂര്‍ ഗ്രാമപഞ്ചായത്തിലെ തോട്ടുവിള, എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ മൂങ്കില്‍മട, എരുമയൂര്‍ ഗ്രാമപഞ്ചായത്തിലെ അരിയക്കോട്, ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ക്കിടകച്ചാല്‍, മലപ്പുറം പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചീനിക്കല്‍, കാലടി ഗ്രാമപഞ്ചായത്തിലെ ചാലപ്പുറം, തിരുവാലി ഗ്രാമപഞ്ചായത്തിലെ കണ്ടമംഗലം, ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വേഴക്കോട്, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് പടിഞ്ഞാറ്, കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നന്‍മണ്ട, കോഴിക്കോട് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കുമ്പാറ, ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിലെ വള്ളിയോത്ത്, കണ്ണൂര്‍ എരുവേശി ഗ്രാമപഞ്ചായത്തിലെ കൊക്കമുള്ള്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ഒഴിഞ്ഞവളപ്പ് എന്നീ വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അിറയിച്ചു.