കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) നു കീഴില്‍ മുട്ടത്തറ, പെരുമണ്‍, പത്തനാപുരം, ആറന്‍മുള, പുന്നപ്ര, കിടങ്ങൂര്‍, വടകര, തലശ്ശേരി, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലുള്ള എന്‍ജിനിയറിങ് കോളേജുകളിലേക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, മാത്തമാറ്റിക്‌സ്, ഫിസിക്സ്, കെമസ്ട്രി, ഇംഗ്ലീഷ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കും, ഐ.എം.ടി പുന്നപ്ര / തലശ്ശേരി എന്‍ജിനിയറിങ് കോളേജ് എന്നിവിടങ്ങളിലെ എം.ബി.എ ഡിപ്പാര്‍ട്ട്‌മെന്റിലും, വടകര എന്‍ജിനിയറിങ് കോളേജിലെ എം.സി.എ ഡിപ്പാര്‍ട്ട്മെന്റിലും 2021-22 അദ്ധ്യയനവര്‍ഷം പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് താല്ക്കാലിക അടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാനയോഗ്യത. പി.എച്ച്.ഡി/ എം.ഫില്‍ /നെറ്റ് എന്നീ യോഗ്യതകള്‍ അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.capekerala.org എന്ന വെബ്സൈറ്റ് വഴിയോ ~ഒഴിവുകള്‍ ഉള്ള കോളേജുകളുടെ വെബ്‌സൈറ്റുകള്‍ വഴിയോ ഓണ്‍ലൈനായി 17 നകം അപേക്ഷ സമര്‍പ്പിക്കണം.