കാക്കനാട് : ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതിയിൽ അംഗങ്ങളാകുവാൻ താല്പര്യമുള്ളവരിൽ നിന്നും നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. അംഗീകൃത ഉപഭോക്ത സംഘടനാ പ്രതിനിധികൾ, വ്യാപാരി,വ്യവസായി, കർഷകർ, നിർമാതാക്കൾ എന്നിവരുടെ അംഗീകൃത സംഘടനകളുടെ പ്രതിനിധികൾ അംഗീകൃത ട്രേഡ് യൂണിയൻ പ്രതിനിധികൾ ജില്ലാ ആസ്ഥാനത്തെ പ്രസ്ക്ലബ് പ്രതിനിധി എന്നിവർക്ക് അംഗങ്ങളാകാം. ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുവാൻ താല്പര്യമുള്ള സംഘടനകൾ നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രതിനിധിയുടെ പേരും മേൽവിലാസവും ഫോൺ നമ്പറും മറ്റു വിശദാംശങ്ങളും നവംബർ 31നു മുൻപായി ജില്ലാ സപ്ലൈ ഓഫീസറെ അറിയിക്കേണ്ടതാണ്.
