259 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ശനിയാഴ്ച (നവംബർ 13) 313 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 21 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 291 പേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 259 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ആകെ 4410 പരിശോധന നടത്തിയതിലാണ് 313 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 7.09 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭാ സ്വദേശികൾ 28 പേർ
ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 21 പേർ
വടക്കഞ്ചേരി സ്വദേശികൾ 20 പേർ
കിഴക്കഞ്ചേരി സ്വദേശികൾ 14 പേർ
വണ്ടാഴി സ്വദേശികൾ 12 പേർ
ചളവറ, ഷൊർണൂർ സ്വദേശികൾ പത്ത് പേർ വീതം
അകത്തേത്തറ സ്വദേശികൾ ഒൻപത് പേർ
വടവന്നൂർ സ്വദേശികൾ എട്ടു പേർ
ആലത്തൂർ, മലമ്പുഴ, പുതുശ്ശേരി സ്വദേശികൾ ഏഴ് പേർ വീതം
കണ്ണാടി, കപ്പൂർ, ലക്കിടിപേരൂർ സ്വദേശികൾ ആറു പേർ വീതം
അഗളി, ആനക്കര, മണ്ണാർക്കാട്, പുതുപ്പരിയാരം സ്വദേശികൾ അഞ്ചു പേർ വീതം
എരിമയൂർ, കുത്തനൂർ, കുഴൽമന്ദം, മങ്കര, പറളി, പട്ടിത്തറ, പെരിങ്ങോട്ടുകുർശ്ശി, പുതുക്കോട്, തിരുമിറ്റക്കോട് സ്വദേശികൾ നാല് പേർ വീതം
അയിലൂർ, ചിറ്റൂർ-തത്തമംഗലം, കാവശ്ശേരി, കൊല്ലങ്കോട്, കുമരംപുത്തൂർ, നാഗലശ്ശേരി, നല്ലേപ്പിള്ളി, പരുതൂർ, പട്ടാമ്പി, തൃത്താല, പെരുമാട്ടി, വാണിയംകുളം സ്വദേശികൾ മൂന്ന് പേർ വീതം
അമ്പലപ്പാറ, അനങ്ങനടി, ചെർപ്പുളശ്ശേരി, കണ്ണമ്പ്ര, കരിമ്പ, കരിമ്പുഴ കോങ്ങാട് കൊപ്പം, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, മണ്ണൂർ, ഓങ്ങല്ലൂർ, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, തച്ചനാട്ടുകര, തേങ്കുറിശ്ശി സ്വദേശികൾ രണ്ടു പേർ വീതം
അലനല്ലൂർ, ചാലിശ്ശേരി, എലവഞ്ചേരി, കാരാകുറുശ്ശി, കേരളശ്ശേരി, കൊടുമ്പ്, കുലുക്കല്ലൂർ, മരുതറോഡ്, നെന്മാറ, പട്ടഞ്ചേരി, പെരുവെമ്പ്, പിരായിരി, പുതൂർ, തൃക്കടീരി, വടകരപ്പതി, വിളയൂർ സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 2246 ആയി.