കെ.എസ്.ആര്.ടി.സിയുടെ പാലക്കാട് – നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്ക് ഞായറാഴ്ച
(നവംബര് 14) തുടക്കമാകും. രാവിലെ ഏഴിന് പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജില്ലാ കലക്ടർ മൃൺമയി ജോഷി ഫ്ലാഗ് ഓഫ് നിർവഹിക്കും. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ. ഉബൈദ്, മറ്റ് ഉദ്യോഗസ്ഥർ പങ്കെടുക്കും.
പ്രധാനമായും വരയാടുമല, സീതാര്കുണ്ട്, കേശവന് പാറ വ്യൂ പോയന്റുകള്, ഗവ. ഓറഞ്ച് ഫാം, പോത്തുപാറ ടീ എസ്റ്റേറ്റ്, പോത്തുണ്ടി ഡാം എന്നീ സ്ഥലങ്ങളിലേക്കാണ് ഉല്ലാസ യാത്ര. മുൻകൂട്ടി ബുക്ക് ചെയ്യുന്ന 35 പേരടങ്ങുന്നതാണ് ഒരു ടൂർ പാക്കേജ്. ഒരാള്ക്ക് 600 രൂപയാണ് ചാര്ജ്ജ്. പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകിട്ടുള്ള ചായ, ലഘുഭക്ഷണം എന്നിവയും ഇതിലുള്പ്പെടും. രാവിലെ ഏഴിന് പാലക്കാട് കെ.എസ്.ആര്.ടി.സി ഡിപ്പോയില് നിന്നാരംഭിക്കുന്ന യാത്ര രാത്രി എട്ടോടെ തിരിച്ചെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തിൻ്റെ ഏത് ഭാഗത്ത് നിന്നുള്ളവര്ക്കും പാലക്കാട് – നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്ക് ബുക്ക് ചെയ്യാം. കൂടുതല് വിവരങ്ങള്ക്ക് 9495450394, 9947086128, 9249593579.