ഒറ്റപ്പാലം താലൂക്കിലെ പിണ്ഡാലിക്കര ശിവവിഷ്ണു ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. ഹിന്ദുമതധർമ്മസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികൾക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 20 ന് വൈകിട്ട് അഞ്ചിനകം തിരൂർ മിനിസിവിൽ സ്റ്റേഷനിലുള്ള മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷാ ഫോറവും മറ്റ് വിശദ വിവരങ്ങളും മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും വകുപ്പിന്റെ ഒറ്റപ്പാലം ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിലും ലഭിക്കും.