കേപ്പിന്റെ കീഴിലുള്ള തൃക്കരിപ്പൂര്‍, തലശ്ശേരി, വടകര, കിടങ്ങൂര്‍, പുന്നപ്ര, ആറന്മുള, പത്തനാപുരം, പെരുമണ്‍, മുട്ടത്തറ എന്‍ജിനീയറിങ്ങ് കോളേജുകളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഇംബ്ലീഷ്, ഫിസിക്കല്‍ എജുക്കേഷന്‍ വിഷയങ്ങളിലാണ് ഒഴിവുകള്‍. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പിഎച്ച്.ഡി/ എം.ഫില്‍/ നെറ്റ് എന്നീ യോഗ്യതകള്‍ അഭികാമ്യം. താൽപര്യമുള്ളവര്‍ wwww.capekerala.org ലൂടെയോ കോളേജുകളുടെ വെബ്‌സൈറ്റിലൂടെയോ ഓണ്‍ലൈനായി നവംബര്‍ 17 നകം അപേക്ഷിക്കണം.
