തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. പോളി ടെക്‌നിക്ക് കോളേജ് തുടര്‍ വിദ്യാഭ്യാസ സെല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് പത്താംതരത്തില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ടാലി (മൂന്നു മാസം), ബ്യൂട്ടീഷന്‍ (മൂന്നു മാസം), ഇലക്ട്രിക്കല്‍ വയറിങ് (ഒരു വർഷം), ഡി.ടി.പി (മൂന്നുമാസം) എന്നീ കേഴ്‌സുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. താൽപര്യമുള്ളവര്‍ നവംബര്‍ 17 നകം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04672211400, ,9496708789
