കോട്ടയം: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നവംബർ 16ന് രാവിലെ 9.30ന് കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ നടക്കും. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തും. സഹകരണ രജിസ്ട്രാർ പി.ബി. നൂഹ് സമ്മാനവിതരണം നിർവഹിക്കും.
സ്വാഗതസംഘം ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, കേരള ബാങ്ക് ഡ
യറക്ടർ ഫിലിപ്പ് കുഴികുളം, ചങ്ങനാശേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാൻ എ.വി. റസൽ, കോട്ടയം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാൻ ടി.ആർ. രഘുനാഥൻ, അഡീഷണൽ രജിസ്ട്രാർ എം. ബിനോയ്കുമാർ, ജോയിന്റ് രജിസ്ട്രാർ എൻ. അജിത് കുമാർ, കെ. ജയകൃഷ്ണൻ, ജി. ഗോപകുമാർ, പി. സതീഷ് ചന്ദ്രൻ നായർ, ജോൺസൺ ജോസഫ് പുളിക്കീൽ, പി. ഹരിദാസ്, ജോസഫ് ഫിലിപ്പ്, ടി.സി. വിനോദ്, കെ.കെ. സന്തോഷ് എന്നിവർ പങ്കെടുക്കും.
നവംബർ 20 വരെയാണ് സഹകരണ വാരാഘോഷം. രാവിലെ ഒമ്പതിന് സഹകരണ മേഖല നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ബി.പി. പിള്ള ക്ലാസെടുക്കും.
