തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്ക് (കമ്പ്യൂട്ടർ-1, ഇലക്ട്രിക്കൽ-1) നവംബർ 17ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. പോളിടെക്‌നിക് അഡ്മിഷൻ സ്റ്റേറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ പ്രോസ്‌പെക്ടസിൽ സൂചിപ്പിച്ചിട്ടുള്ള അസ്സൽ രേഖകളും, ഫീസും സഹിതം സ്‌പോട്ട് അഡ്മിഷന് ഹാജരാകണം.

ഒന്ന് മുതൽ 20,000 വരെ റാങ്കുള്ളവർ രാവിലെ ഒമ്പതിനും 20,001 മുതൽ 30,000 വരെ റാങ്കുള്ളവർ രാവിലെ 10 മണിക്കും 30,001 മുതൽ 50,000 വരെ റാങ്കുള്ളവർ രാവിലെ 11 മണിക്കും ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.polyadmission.org. മേൽ പറഞ്ഞ റാങ്കിൽ ഉൾപ്പെടുന്ന കോവിഡ് 19 രോഗികൾ/ ക്വാറന്റീനിൽ കഴിയുന്നവർ 9895199149, 9447581736 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.