നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള  സീറ്റിലേക്കുള്ള മൂന്നാമത്തെ സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 18 ന് നടക്കും. 2021-22 അധ്യയന വര്‍ഷത്തെ ഡിപ്ലോമ പ്രവേശനത്തിനുള്ള റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍  യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും നിര്‍ദേശിച്ചിരിക്കുന്ന ഫീസും സഹിതം രാവിലെ ഒന്‍പത് മണിക്കു മുന്‍പായി സ്ഥാപനത്തില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്- www.gptcnta.ac.in. ഫോണ്‍ : 9446075515, 9446903873.