തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളുടെ സുതാര്യമായ നടത്തിപ്പ് ഉറപ്പു വരുത്തുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമുള്ള ജില്ലാ ഓംബുഡ്‌സ്മാനായി എല്‍.സാം ഫ്രാങ്ക്‌ളിന്‍ ചുമതലയേറ്റു. സിവില്‍ സ്റ്റേഷന്റെ നാലാം നിലയിലാണ് ഓംബുഡ്‌സ്മാന്റെ ഓഫീസ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ അയക്കാം.  ഫോണ്‍ 0471 2731770.