സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ രൂപീകരണം നടത്തുന്ന ഓക്സിലറി ഗ്രൂപ്പിന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീ ജില്ലാ മിഷന്റെ ‘യുവാഗ്‌നി’ കലാജാഥ ആരംഭിച്ചു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റില്‍ നടന്നു. ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച കലാജാഥയ്ക്ക് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, എ.ഡി.എം.സിമാരായ ഡി. ഹരിദാസ്, പ്രകാശന്‍ പാലായി, സി.എച്ച്. ഇഖ്ബാല്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ജീവനക്കാര്‍, ഉദയന്‍ കുണ്ടംകുഴി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാസര്‍കോട് ഗവ. കോളേജില്‍ നടന്ന കലാജാഥയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാകളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവര്‍ സംസാരിച്ചു. ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം രമയ്ക്ക് ജില്ലാകളക്ടര്‍ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിന്റെ ഉപഹാരം നല്‍കി. ഫ്ളാഷ് മോബിലും സ്‌കിറ്റിലുമായി ഷിബി, രേഷ്മ, രമ്യ, ആതിര, സ്വാതി, രനീഷ, ദിവ്യ, ശ്രീവിദ്യ, ശോഭന, ഉഷ, വിജിന, അഞ്ചിത, നിതിന്‍, ശരത്ത്, സുകന്യ, ഉദയന്‍കുണ്ടംകുഴി, രമ്നേഷ്, യദുരാജ്, ജ്യോതിഷ് തുടങ്ങിയവര്‍ പങ്കെടുത്തു. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ്, ഉപ്പള ടൗണ്‍, കുമ്പള ടൗണ്‍ എന്നിവിടങ്ങളിലും ആദ്യ ദിവസം കലാജാഥ നടന്നു.

നവംബര്‍ 16 ന് മുള്ളേരിയ ടൗണ്‍, മുന്നാട് പീപ്പിള്‍സ് കോളേജ്, സെന്റ് പയസ് കോളേജ് രാജപുരം, ഒടയംചാല്‍ ടൗണ്‍, ചിറ്റാരിക്കാല്‍ ടൗണ്‍ എന്നിവിടങ്ങളില്‍ കലാജാഥ നടക്കും. ബുധനാഴ്ച പെരിയ ടൗണ്‍, കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍, പടന്നക്കാട്, നീലേശ്വരം മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷം ചെറുവത്തൂര്‍ ടൗണില്‍ സമാപിക്കും.