ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ബഡ്‌സ് സ്‌കൂള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍, എസ്.എസ്.കെ യുടെ കീഴില്‍ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാര്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മറ്റ് അഗതി അനാഥ മന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

എല്ലാ വിഭാഗം ഭിന്നശേഷിക്കാര്‍ക്കുമായി കഥാരചന, പാട്ട് (സിംഗിള്‍, ഗ്രൂപ്പ്), കോവിഡും ഭിന്നശേഷിക്കാരുടെ ആരോഗ്യ പരിപാലനവും എന്ന വിഷയത്തില്‍ ഉപന്യാസ രചന, ഗ്രൂപ്പ് ഡാന്‍സ്, സിങ്കിള്‍ ഡാന്‍സ്, ‘തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍’ എന്ന വിഷയത്തില്‍ ഷോര്‍ട്ട് ഫിലിം, ചിത്രരചനാ മത്സരം എന്നിവയാണ് ഓണ്‍ലൈനായി നടത്തുന്നത്.

മത്സര വീഡിയോകള്‍/രചനകള്‍ കാസര്‍കോട് pwddayksgd@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ നവംബര്‍ 25 നകം ലഭ്യമാക്കണം. വീഡിയോ അയക്കുമ്പോല്‍ പേരും, വിലാസം, ഫോണ്‍ നമ്പര്‍, സ്ഥാപനത്തിന്റെ പേര് എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഫോണ്‍: 04998255074