ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണത്തോടെ ജില്ലാ പ്രൊബേഷന്‍ പക്ഷാചരണത്തിന് തുടക്കമായി. ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന പക്ഷാചരണ പരിപാടി പ്രിന്‍സിപ്പല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് പി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ്-1 ഉണ്ണികൃഷ്ണന്‍ എ.വി.അധ്യക്ഷത വഹിച്ചു.

ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉണ്ണികൃഷ്ണന്‍ കെ.ജി ജസ്റ്റിസ്.വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കുടുംബ കോടതി ജഡ്ജ് ടി.കെ.രമേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.എല്‍.എസ്.എ സെക്രട്ടറി സബ്ജഡ്ജ് സുഹൈബ്.എം പ്രൊബേഷന്‍ നിയമം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ ക്ലാസെടുത്തു.

അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ്-2 ബിജു.ടി, സബ് ജഡ്ജ് രഞ്ജിത്ത്.ഇ, ജെ.എഫ്.സി.എം-1 വന്ദന.ആര്‍, ജെ.എഫ്.സി.എം-2 എയ്ഞ്ചല്‍ റോസ് ജോസ്, ജില്ലാ ഗവ.പ്ലീഡര്‍ ദിനേഷ്‌കുമാര്‍.കെ, ഡി.ഡി.പി ഫരീദ മജീദ്.കെ.കെ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ബിജു.പി സ്വാഗതവും ഡി.എല്‍.എസ്.എ സെക്ഷന്‍ ഓഫീസര്‍ ദിനേശ.കെ നന്ദിയും പറഞ്ഞു.

ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് വിവിധ ജില്ലാ ഓഫീസര്‍മാരെ പങ്കെടുപ്പിച്ച് കൊണ്ട് വിഷയാവതരണം നടത്തി. കുറ്റവാളികളെ തിരുത്താം കുറ്റകൃത്യങ്ങള്‍ കുറക്കാം എന്ന വിഷയത്തില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ് ക്ലാസെടുത്തു. എ.പി.പി അബ്ദുല്‍ സത്താര്‍ വി.പി, ഡി.വൈ.എസ്.പി പ്രേമന്‍.യു, സ്പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് ഗിരീഷ് കുമാര്‍.എന്‍, അസി.എക്സൈസ് കമ്മീഷണര്‍ എസ്.കൃഷ്ണകുമാര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ഷിംന വി.എസ്, ശുഹൈബ്.കെ, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ബീനാമ്മ ഡേവിഡ്, ജോയ്സി സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു. വാരാചരണത്തിന്റെ ഭാഗമായി വെബിനാറുകള്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം, ബോധവത്കരണ പരിപാടികള്‍ തുടങ്ങിയ പരിപാടികള്‍ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.