ജില്ലയില്‍ കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ ഒഴിവുണ്ട്. വുമണ്‍ സ്റ്റഡീസ്/സൈക്കോളജി / സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. കാറഡുക്ക, മഞ്ചേശ്വരം, കാസര്‍കോട് ബ്ലോക്കുകളിലുളളവര്‍ക്കാണ് അവസരം. അപേക്ഷകര്‍ കുടുംബശ്രീ കുടുംബാംഗമായ സ്ത്രീകളായിരിക്കണം.

ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും കന്നഡ ഭാഷയില്‍ പ്രാവീണ്യമുളളവര്‍ക്കും മുന്‍ഗണനയുണ്ട്. താത്പര്യമുളളവര്‍ ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍: 0467 2201205, 7012433547