നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിൽ മൂന്നാം ഘട്ട സ്‌പോട്ട് അഡ്മിഷൻ 18ന് നടക്കും.  2021-22 അധ്യയന വർഷത്തെ ഡിപ്ലോമ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അസൽ രേഖകളും മതിയായ ഫീസും സഹിതം എത്തണം.

രാവിലെ 9 മുതൽ 10 വരെ ഒന്നു മുതൽ അവസാന റാങ്ക് വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ സംവരണ വിഭാഗക്കാരും (സ്ട്രീം 1), 11 മുതൽ 12 വരെ ഒന്നു മുതൽ അവസാന റാങ്ക് വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ജനറൽ വിഭാഗക്കാരും,  ഉച്ചയ്ക്ക് 1 മുതൽ 2 വരെ ഒന്നു മുതൽ അവസാന റാങ്ക് വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സംവരണം ഉൾപ്പെടെ എല്ലാ വിഭാഗക്കാരും (സ്ട്രീം 2) എത്തണം.

വിദ്യാർഥികൾ സമയപരിധിക്കകത്ത് സ്ഥാപനത്തിലെത്തി രജിസ്‌ട്രേഷൻ നടത്തണം. എല്ലാ സർട്ടിഫിക്കറ്റുകളുടെയും ടി.സിയുടെയും അസൽ ഹാജരാക്കണം. പ്രവേശനം ലഭിക്കുന്ന, ഫീസ് ആനുകൂല്യമുള്ള വിദ്യാർഥികൾ 1,000 രൂപയും മറ്റുള്ളവർ 3,780 രൂപയും അടയ്ക്കണം. പി.ടി.എ ഫണ്ട് ഒഴികെയുള്ള എല്ലാ ഫീസും ഡെബിറ്റ്/ ക്രഡിറ്റ് കാർഡ് വഴി അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: polyadmission.orggptcnta.ac.in, 9446075515, 9446903873.