കൊച്ചി: ജില്ലാ പഞ്ചായത്ത് പട്ടികജാതി യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന പൈപ്പ് ഫാബ്രിക്കേറ്റര്‍, സ്‌കഫോള്‍ഡിംഗ്, പ്ലാസ്റ്റിക് പ്രൊസസിംഗ് എന്നീ പരിശീലന പരിപാടികളിലേക്ക് യഥാക്രമം ഐ.ടി.ഐ/പോളിടെക്‌നിക്, പത്താം ക്ലാസ്, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവരില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 21 നും 30 നും ഇടയില്‍ പ്രായമുളളവരും, വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാത്തവരും ആയിരിക്കണം.
അപേക്ഷകര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നിശ്ചിതമാതൃകയിലുളള പൂരിപ്പിച്ച അപേക്ഷ ജൂലൈ 31 ന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2422256.
