പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ 2021-22 അധ്യയനവർഷത്തിലെ അഞ്ചാം ക്ലാസ്, പ്ലസ് വൺ ക്ലാസുകളിലെ പ്രവേശനത്തിനുള്ള സെലക്ഷൻ ട്രയൽ നവംബർ 22 ന് നടക്കും.

രാവിലെ 9.30ന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ് സെലക്ഷൻ ട്രയൽ നടക്കുക. താത്പര്യമുള്ള പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾ സ്‌കൂൾ മേധാവിയുടെ കത്ത്, ഫോട്ടോ, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അന്നേ ദിവസം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ എത്തിച്ചേരണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9562354866, 7012831236,