പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പെൺകുട്ടികൾക്കായി തിരുവനന്തപുരത്ത് പോസ്റ്റ്‌മെട്രിക് ഹോസ്റ്റൽ തുടങ്ങുന്നതിന് കെട്ടിടഉടമകളിൽ നിന്ന് സമ്മതപത്രം ക്ഷണിച്ചു. തിരുവനന്തപുരം നഗരസഭാ പ്രദേശങ്ങളിലോ മണ്ണന്തല ഭാഗത്തോ അനുയോജ്യവും സുരക്ഷിതവുമായ കെട്ടിടം വാടകയ്ക്ക് നൽകുന്നതിന് താത്പര്യമുള്ള കെട്ടിട ഉടമകൾ സമ്മതപത്രം നവംബർ 25 വൈകിട്ട് 5ന് മുൻപായി നെടുമങ്ങാട് ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസിൽ ലഭ്യമാക്കണമെന്ന് ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472-2812557