തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ ഡിപ്ലോമ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 19 ന് നടത്തും. പോളിടെക്‌നിക് അഡ്മിഷൻ സ്റ്റേറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ പ്രോസ്‌പെക്ടസിൽ സൂചിപ്പിച്ചിട്ടുള്ള അസൽ രേഖകളും ഫീസും സഹിതം സ്‌പോട്ട് അഡ്മിഷന് ഹാജരാകണം.

രാവിലെ 9 മണി മുതൽ 10 മണിവരെ ഒന്നു മുതൽ 50,000 വരെ, 10 മണി മുതൽ 11 മണി വരെ 50,001 മുതൽ എല്ലാവരും. വിശദവിവരങ്ങൾക്ക്: www.polyadmission.org. മേൽസൂചിപ്പിച്ച റാങ്കിൽ ഉൾപ്പെടുന്ന കോവിഡ് 19 രോഗികൾ/ ക്വാറന്റീനിൽ കഴിയുന്നവർ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടണം. ഫോൺ: 9895199149, 9447581736.