മുട്ടില്‍: ചെലഞ്ഞിച്ചാല്‍ തുടര്‍വിദ്യാകേന്ദ്രത്തില്‍ 10-ാം തരം, പ്ലസ്ടു തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 10-ാം തരത്തിലേക്ക് അപേക്ഷിക്കുന്നവര്‍ 17 വയസ് പൂര്‍ത്തിയായവരും 7-ാം തരം വിജയിച്ചവരുമായിരിക്കണം. പ്ലസ്ടു തുല്യതയ്ക്ക് 22 വയസ് പൂര്‍ത്തിയാകുകയും 10-ാം തരം വിജയിക്കുകയും വേണം. എസ്.സി, എസ്.ടി, അംഗപരിമിതര്‍ എന്നിവര്‍ക്ക് ഫീസ് ആനുകൂല്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് – 9496111418.