പട്ടികവര്ഗ വികസന വകുപ്പിന് കീഴിലെ മലമ്പുഴ ആശ്രമം സ്‌കൂളിലേക്ക് ഫിസിക്കല് എഡ്യുക്കേഷന് ടീച്ചര്, സ്റ്റുഡന്റ്സ് കൗണ്സിലര് (വനിതകള് മാത്രം), ലൈബ്രേറിയന് തസ്തികകളിലേക്ക് താത്ക്കാലികാടിസ്ഥാനത്തില് നിയമനം നടത്തുന്നു. യോഗ്യത: ഫിസിക്കല് എഡ്യുക്കേഷന് ബിരുദം, എം.എസ്.ഡബ്ല്യു / സൈക്കോളജിയില് മാസ്റ്റര് ബിരുദം, ലൈബ്രറി സയന്സ് ബിരുദം / ബിരുദാനന്തര ബിരുദം.
താത്പര്യമുള്ളവര് നവംബര് 20 ന് രാവിലെ 11 ന് നടക്കുന്ന വാക്ക് ഇന് ഇന്റര്വ്യൂവിന് വിദ്യാഭ്യാസ യോഗ്യത, ജാതി, തൊഴില് പരിചയം തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകള് സഹിതം കൃതൃസമയത്ത് സ്‌കൂളില് എത്തണമെന്ന് സീനിയര് സൂപ്രണ്ട് അറിയിച്ചു. ഫോണ്: 0491 2815894.