കുഴല്മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്സില് ഒന്നാം വര്ഷ ബി.കോം വിത്ത് കമ്പ്യൂട്ടര് ആപ്ലിക്കേഷന് കോഴ്സില് സ്പോര്ട്സ്, ലക്ഷദ്വീപ് ക്വാട്ടയിലും, ബി.എസ്.സി കമ്പ്യൂട്ടര് സയന്സ് കോഴ്സില് ഇ.ഡബ്ല്യു.എസ്, പി.എച്ച്, സ്പോര്ട്സ്, ലക്ഷദ്വീപ് ക്വാട്ടയിലും, ബി.എസ്.സി ഇലക്ട്രോണിക്സ് കോഴ്സില് എല്ലാ ക്വാട്ടകളിലും സീറ്റുകള് ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി 2021 ക്യാപ് രജിസ്ട്രേഷന് പൂര്ത്തിയാക്കിയ വിദ്യാര്ഥികള് അപേക്ഷയും സര്ട്ടിഫിക്കറ്റുകളും സഹിതം നവംബര് 19 ന് ഉച്ചക്ക് 12 ന് കോളേജ് ഓഫീസില് എത്തണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു. ഫോണ്: 04922 285577.