അന്താരാഷ്ട്ര ഭിന്നശേഷിദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍  നവംബര്‍ 25നകം pwddaytvm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് പങ്കെടുക്കുന്ന മത്സരങ്ങളുടെ വീഡിയോകള്‍ അയയ്ക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഇതിന് മുന്നോടിയായി ഭിന്നശേഷി സംഘടനകള്‍, സഹജീവനം വളണ്ടിയര്‍മാര്‍, എല്‍.എല്‍.സി എന്നിവരുടെ ഓണ്‍ലൈന്‍ യോഗം നവംബര്‍ 19ന് ചേരും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2343241