നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ഇലക്ട്രിക്കല്‍, കാര്‍പ്പെന്ററി, ടൂ&ത്രീ വീലര്‍ മെയിന്റനന്‍സ് ട്രേഡുകളില്‍ ട്രേഡ്‌സ്മാന്‍ തസ്തികകളിലുള്ള താല്‍ക്കാലിക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ഐ.റ്റി.ഐ അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ അല്ലെങ്കില്‍ കെ.റ്റി.ജി.ഇ സര്‍ട്ടിഫിക്കറ്റ് എന്നിവയുമാണ് യോഗ്യത.

ട്രേഡ്‌സ്മാന്‍ (ടൂ&ത്രീ  വീലര്‍ മെയിന്റെനന്‍സ്) തസ്തികയില്‍ നവംബര്‍ 22 രാവിലെ 10നും, ട്രേഡ്‌സ്മാന്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ നവംബര്‍ 23 രാവിലെ 10നും, ട്രേഡ്‌സ്മാന്‍ (കാര്‍പ്പെന്ററി) തസ്തികയില്‍ നവംബര്‍ 23 ഉച്ചയ്ക്ക് 2നും അഭിമുഖം നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെയും പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെയും അസല്‍ സഹിതം ഓഫീസില്‍ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 2812686