മുന്നാക്ക സമുദായങ്ങളിലെ (സംവരേണതര വിഭാഗം) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനും അപഗ്രഥിക്കുന്നതിനും ആവശ്യമായ വിവരശേഖരണത്തിനുമുള്ള സാമൂഹ്യ സാമ്പത്തിക സർവേയുടെയും സംസ്ഥാന തല പരിശീലന പരിപാടിയുടെയും ഉദ്ഘാടനം 20ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
തദ്ദേശമന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവർ പങ്കെടുക്കും. മുന്നാക്ക സമുദായ സംഘടനകളുടെ പ്രതിനിധികളും തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാരും അംഗങ്ങളും കൗൺസിലർമാരും പങ്കെടുക്കണമെന്ന് കമ്മീഷൻ ചെയർമാൻ അറിയിച്ചു.
തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർക്കും മെമ്പർമാർക്കും ഓൺലൈനായി പങ്കെടുക്കുന്നതിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. കിലയുടെ യൂട്യൂബ് ചാനൽ വഴിയും (https://www.youtube.com/