തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ആയുര്‍വേദ / പഞ്ചകര്‍മ്മ തെറാപ്പിസ്റ്റുകളെ നിയമിക്കുന്നതിന് വാക്ക് -ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പാസായവരും ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഒരുവര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായവരും ആയിരിക്കണം.

രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം നവംബര്‍ 24 ന് രാവിലെ 10.30 ന് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2460190.