തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ക്വാറീയിംഗ്, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മലയോര, നദീതീര, കായലോര, തീരദേശ ടൂറിസം മേഖലയിലേക്കുള്ള ഗതാഗത വിലക്കും പിന്‍വലിച്ചതായി അറിയിപ്പില്‍ പറയുന്നു.
