എക്സൈസ് വകുപ്പില്‍ ഔദ്യോഗിക കൃത്യ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഡിറ്റക്റ്റീവ് എക്സലന്‍സ്, പ്രോസിക്യൂഷന്‍ എക്സലന്‍സ്, എക്സലന്‍സ് ഇന്‍ ഇന്റലിജന്‍സ് കളക്ഷന്‍, അഡ്മിനിസ്ട്രേറ്റീവ് എക്സലന്‍സ്, എക്സലന്‍സ് ഇന്‍ അഡിക്ഷന്‍ എന്നീ അഞ്ച് മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവക്കുന്ന എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ‘ബാഡ്ജ് ഓഫ് എക്സലന്‍സ്’ ബഹുമതി 19ന് രാവിലെ 9ന് തൃശൂര്‍ എക്സൈസ് അക്കാഡമിയില്‍ നടക്കുന്ന ചടങ്ങില്‍ കമ്മിഷണര്‍ എസ്. ആനന്ദകൃഷ്ണന്‍ വിതരണം ചെയ്യും. 41 ജീവനക്കാരാണ് അര്‍ഹരായത്. ജോയിന്റ് എക്സൈസ് കമ്മിഷണര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍, അസി. എക്സൈസ് കമ്മിഷണര്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഇന്‍സ്പെക്ടര്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍, പ്രിവന്റീവ് ഓഫീസര്‍, സിവില്‍ എക്സൈസ് ഓഫീസര്‍, എക്സൈസ് ഡ്രൈവര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്.
