കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആര്‍.റ്റി.പി.സി.ആര്‍ ലാബിലേക്ക് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴില്‍ റിസര്‍ച്ച് ഓഫീസര്‍, രണ്ട് ഒഴിവ്, യോഗ്യത എം.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി/ബയോടെക്‌നോളജി/മോളിക്യുലാര്‍ ബയോളജി, പ്രായപരിധി 18-36, ദിവസവേതനം 833 രൂപ. ലാബ് ടെക്‌നീഷ്യന്‍, ഒമ്പത് ഒഴിവ്, യോഗ്യത ബി.എസ്.സി എം.എല്‍.റ്റി/ഡിഎംഎല്‍റ്റി(ഡിഎംഇ അംഗീകൃതം) പ്രായപരിധി 18-36, ദിവസവേതനം 466 രൂപ. ലാബ് അസിസ്റ്റന്റ്, ഒഴിവ് നാല്, യോഗ്യത വി.എച്ച്.എസ്.സി എം.എല്‍.റ്റി, ഡി.എല്‍.റ്റി, പ്രായപരിധി 18-36, ദിവസവേതനം 450 രൂപ. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ് മൂന്ന്, യോഗ്യത ഡിഗ്രിയും ഡി.സി.എ/പി.ജിഡി.സി.എ പ്രായപരിധി 18-36, ദിവസവേതനം 450 രൂപ. ക്ലീനിങ് സ്റ്റാഫ്, ഒഴിവ് രണ്ട്, യോഗ്യത എസ്.എസ്.എല്‍.സി പാസായിരിക്കണം. പ്രായപരിധി 18-41, ദിവസവേതനം 450 രൂപ.

ആര്‍.റ്റി.പി.സി.ആര്‍ ലാബില്‍ കോവിഡ് ബ്രിഗേഡ് ആയി ജോലി ചെയ്ത് മുന്‍പരിചയം ഉളളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 22-ന് രാവിലെ 9-ന് മെഡിക്കല്‍ കോളേജ് സി.സി.എം ഹാളില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. നിയമന കാലാവധി 2021 ഡിസംബര്‍ 31 വരെ