മാനന്തവാടി: കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് തല കര്‍ഷകസഭ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ പൈലിയുടെ അദ്ധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ ഗീതാ ബാബു ഉദ്ഘാടനം നിര്‍ച്ചഹിച്ചു. വെള്ളമുണ്ട പഞ്ചായത്ത് അദ്ധ്യക്ഷ തങ്കമണി, എടവക പഞ്ചായത്ത് അദ്ധ്യക്ഷ ഉഷാ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ സത്യഭാമ, മാനന്തവാടി കൃഷി അസി. ഡയറക്ടര്‍ എം.വി അനിത, ബ്ലോക്ക് തല കൃഷി ഉദ്യോഗസ്ഥര്‍, വിവിധ പഞ്ചായത്തുകളിലെ പാടശേഖര, കുരുമുളക് സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2018 – 19 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പ്രകൃതി ക്ഷോഭത്താല്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും കൃഷി വകുപ്പ് മുഖേന നല്‍കുന്ന ഉത്പാദന ഉപാധികള്‍ ഗുണനിലവാരം ഉറപ്പുവരുത്തി നിര്‍വ്വഹണം നടത്തുവാനും യോഗം തീരുമാനിച്ചു.