മലബാർ മേഖലയുടെ വ്യവസായ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഊർജിതമാക്കുന്നതിനുമായി സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി.) പുതിയ ഓഫീസ് കോഴിക്കോട് പ്രവർത്തനം തുടങ്ങുന്നു. കോഴിക്കോട് യു.എൽ. സൈബർ പാർക്കിൽ നിർമിച്ച ഓഫീസ് നവംബർ 20ന് രാവിലെ 11.30 ന് വ്യവസായ മന്ത്രി പി. രാജീവ് നാടിനു സമർപ്പിക്കും.
ഉദ്ഘാടന ചടങ്ങിൽ തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി, മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്യം തുടങ്ങിയവരും പങ്കെടുക്കും.