കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശിയ തൊഴിൽ സേവന കേന്ദ്രം, പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനായി 11 മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി ഡിസംബറിൽ ആരംഭിക്കും. ടൈപ്പ്‌റൈറ്റിംഗ്, ഷോർട്ട്ഹാന്റ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, കണക്ക്, ജനറൽ നോളഡ്ജ് വിഷയങ്ങിലാണ് പരിശീലനം.

കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 1,200 രുപ നിരക്കിൽ ഫീസ് നൽകും. തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയാണ് പരിഗണിക്കുന്നത്. കോഴ്സ് നടത്താൻ താത്പര്യമുള്ള, എല്ലാവിധ സൗകര്യങ്ങളോടു കൂടിയതും ഗവ. അംഗീകൃതവും, ആദായനികുതി സംബന്ധിച്ച് റിട്ടേൺ ഫയൽ ചെയ്യുന്നതും (TAN/PAN No.) മൂന്നു വർഷമോ അതിലധികമോ ഉള്ള പ്രവൃത്തി പരിചയവും കേന്ദ്രസർക്കാരിന്റെ വെബ്ബ്‌പോർട്ടലായ നാഷണൽ കരീർ സർവീസിൽ (www.ncs.gov.in) രജിസ്റ്റർ ചെയ്തതുമായ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളുടെ പകർപ്പും അതതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ വിശദമായ ബയോഡേറ്റയും സഹിതം ഡിസംബർ മൂന്നിനു വൈകിട്ട് അഞ്ചിനു മുൻപ് ‘സബ്-റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.റ്റി, തൈക്കാട്, തിരുവനന്തപുരം-695014’ എന്ന വിലാസത്തിലോ cgctvmkerala@gmail.com ലോ അപേക്ഷിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: 0471-2332113/ 8304009409.