സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അംശാദായ കുടിശ്ശിക വരുത്തിയ അംഗങ്ങൾക്ക് തുക അടയ്ക്കാൻ സൗകര്യം. അക്ഷയ/ ജനസേവന കേന്ദ്രം മുഖേനയോ, സെക്രട്ടറി, കേരള സ്റ്റേറ്റ് കൾച്ചറൽ വെൽഫയർ ഫണ്ട് ബോർഡ് (കെ.സി.ഡബ്ല്യൂ.ബി.) എന്ന പേരിൽ (അംഗത്വ കാർഡിന്റെ പകർപ്പ് ഉൾപ്പെടെ) മാറ്റാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായോ, ക്ഷേമനിധിയുടെ തിരുവനന്തപുരത്തെ ശാസ്തമംഗലം ഓഫീസിൽ നേരിട്ട് പണമായും അംശാദായം അടയ്ക്കാം. തുക അടയ്ക്കാത്തവരുടെ അംഗത്വം റദ്ദാക്കും.
