ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടേറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്‍.പി, യു.പി, എച്ച്.എസ്. എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ, ടി.എച്ച്.എസ് സ്‌കൂളുകളിലേക്ക് കോവിഡ് സാമഗ്രികള്‍ വിതരണം ചെയ്തു. കഞ്ചിക്കോട് സ്ഥിതിചെയ്യുന്ന റബ്ഫില കമ്പനിയാണ് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളിലേക്ക് 17 ലക്ഷം രൂപയുടെ കോവിഡ് സാമഗ്രികള്‍ കൈമാറിയത്. റബ്ഫില കമ്പനിയുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നാണ് തുക ചെലവഴിച്ചത്. കോവിഡ് സാമഗ്രികള്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ.മണികണ്ഠന് കൈമാറി. സാനിറ്റൈസര്‍, സര്‍വെയ്‌സ് വൈപ്‌സ്, ഡിസ് ഇന്‍ഫെക്ഷന്‍ സ്പ്ര തുടങ്ങിയവയാണ് നല്‍കിയത്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പരമേശ്വരന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സീനിയര്‍ സൂപ്രണ്ട് തങ്കപ്പന്‍, റബ്ഫില എച്ച്.ആര്‍ മാനേജര്‍ ഹരീഷ് എന്നിവര്‍ പങ്കെടുത്തു.
