നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് ആരോഗ്യ സന്ദേശങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് ബഹു ഭാഷാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. തീര്‍ഥാടന കാലത്ത് കോവിഡ് വ്യാപനം ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള കരുതലോടെ ശരണയാത്ര ക്യാമ്പയിന്റെ ഭാഗമായാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
ശബരിമലയില്‍ ആരോഗ്യവകുപ്പ് നല്‍കുന്ന സേവനങ്ങള്‍, മലകയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കോവിഡ് വ്യാപനം തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയാണ് എന്നിവയാണ് സന്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതുകൂടാതെ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ വിവിധ ഭാഷകളിലുള്ള അനൗണ്‍സ്‌മെന്റും നടത്തുന്നുണ്ട്.
