ആലത്തൂര്, വടക്കഞ്ചേരി ഗ്രാമപഞ്ചായത്തുകള്ക്കായുള്ള മാസ്റ്റര്പ്ലാന് രൂപീകരണത്തിന് ദിവസ വേതനാടിസ്ഥാനത്തില് സര്വേയറെ നിയമിക്കുന്നു. യോഗ്യത: ഐ.ടി.ഐ / ഐ.ടി.സി സിവില് അല്ലെങ്കില് ഡ്രാഫ്റ്റ്സ്മാന് സിവില് അല്ലെങ്കില് ഡിപ്ലോമ സിവില് എന്ജിനീയറിങ്. ഭൂവിനിയോഗ സര്വേ ജോലികളില് മുന്പരിചയമുള്ളവര്ക്ക് മുന്ഗണന.
താല്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പുകള്, ബയോഡാറ്റ സഹിതം നവംബര് 26 ന് വൈകിട്ട് അഞ്ചിനകം ടൗണ് പ്ലാനര്, തദ്ദേശസ്വയംഭരണ വകുപ്പ്, പ്ലാനിംഗ്, പാലക്കാട് ജില്ലാ കാര്യാലയം, സിവില് സ്റ്റേഷന്, പാലക്കാട് – 678001 വിലാസത്തില് അപേക്ഷ നല്കണമെന്ന് ടൗണ് പ്ലാനര് അറിയിച്ചു.