ജില്ലയിലെ വിവിധ എക്സൈസ് റേഞ്ച് ഓഫീസുകളിലെ അബ്കാരി കേസുകളിലുള്പ്പെട്ട് ലൈസന്സ് റദ്ദു ചെയ്ത ആലത്തൂര് എക്സൈസ് റേഞ്ചിലെ മൂന്ന്, നാല്, ഏഴ്, എട്ട്, പത്ത്, കുഴല്മന്ദം എക്സൈസ് റേഞ്ചിലെ നാല്, ഒമ്പത്, മണ്ണാര്ക്കാട് എക്സൈസ് റേഞ്ചിലെ മൂന്ന് എന്നീ ഗ്രൂപ്പുകളില് ഉള്പ്പെട്ട 46 കള്ള് ഷാപ്പുകളുടെ 2020 – 2023 വര്ഷത്തെ അവശേഷിക്കുന്ന കാലയളവിലേക്കുള്ള പൊതു വില്പ്പന ഡിസംബര് ആറിന് കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് ജില്ലാ പഞ്ചായത്ത് ഹാളില് രാവിലെ 10 ന് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില് നടക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര് അറിയിച്ചു. പങ്കെടുക്കാന് താത്പര്യമുള്ളവര് ആവശ്യമായ രേഖകള് സഹിതം ബന്ധപ്പെട്ട എക്സൈസ് സര്ക്കിള് ഇന്സ്പെക്ടര് മുഖാന്തിരം അപേക്ഷ സമര്പ്പിക്കണം.
കോവിഡ് – 19 ന്റെ സാഹചര്യത്തില് ആവശ്യമായ മുന്കരുതലുകള് പ്രകാരമാണ് വില്പ്പന നടക്കുക. കര്ശന നിയന്ത്രണത്തോടെ, ബന്ധപ്പെട്ട വ്യക്തികളെ കോവിഡ് മാനദണ്ഡങ്ങള് പാലിക്കണമെന്ന വ്യവസ്ഥയില് മാത്രമാണ് വില്പ്പന സ്ഥലത്തേക്ക് പ്രവേശിക്കാന് അനുവദിക്കുക.