പെരിഞ്ഞനം ജി യു പി എസിന്റെ ഷോർട്ട് ഫിലിം പരമ്പരയായ ചോദ്യം ഉത്തരത്തിന് തുടക്കം. പരമ്പരയുടെ ആദ്യ യൂട്യൂബ് റിലീസ് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു. കുട്ടികളിൽ നിന്നുണ്ടാകുന്ന കൗതുകമുണർത്തുന്ന സംശയങ്ങൾ വിദ്യാലത്തിലെ ഹൈടെക്ക് പഠന രീതിയിലൂടെ ദുരീകരിക്കപ്പെടുകയാണ് ഈ പരമ്പരയിലൂടെ. ഇത്തരത്തിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരത്തെ പൊതു സമൂഹത്തിൽ വരച്ചുകാട്ടുക കൂടിയാണ് “ചോദ്യം ഉത്തരം ” എന്ന ഈ ഹ്രസ്വ ചിത്രം.

ആസ്വാദകരമായ രീതിയിൽ വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കൂടി ചേർന്നൊരുക്കുന്ന ദൃശ്യാവിഷ്ക്കാരമാണിത്. ഛായാഗ്രാഹകൻ സിംബാദ്, സംഗീതം ഹെൽവിൻ കെ എസ്, എഡിറ്റിങ് മെന്റോസ് ആന്റണി, സംവിധാന സഹായി ആഷിഖ് മതിലകം,  സംവിധാനം ഷെമീർ പതിയാശേരിയുമാണ് നിർവഹിച്ചിരിക്കുന്നത്.

പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് സി കെ ഗിരിജ, ജില്ലാ പഞ്ചായത്തംഗം കെ എസ് ജയ, പ്രധാനധ്യാപിക ടി എ രാജശ്രീ, ഹേമലത രാജ്കുട്ടൻ, ഷീല, നാസർ, കരീം, ശെൽവപ്രകാശ്, സുനിത, ബബിത എന്നിവർ പങ്കെടുത്തു.