സി-ഡാക്കും കേരള സ്ഥാപനമായ മോഡല്‍ ഫിനിഷിംഗ് സ്‌കൂളും സംയുക്തമായി നടത്തുന്ന വിവിധ കോഴ്‌സുകളിലും ഇന്റേണ്‍ഷിപ്പിനും ചേരുന്നതിന് അപേക്ഷ ക്ഷണിച്ചു. അഡ്മിഷന് ആഗ്രഹിക്കുന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. അഡ്വാന്‍സ്ഡ് സൈബര്‍ ഫോറന്‍സിക്‌സ് ട്രെയിനിംഗ്, എത്തിക്കല്‍ ഹാക്കിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വിര്‍ച്ച്വല്‍ റിയാലിറ്റി, അഡ്വാന്‍സ്ഡ് ജാവ, ആന്‍ഡ്രോയിഡ് പ്രോഗ്രാമിംഗ്, സോഫ്റ്റ്‌വെയര്‍ ടെസ്റ്റിംഗ്, ഐ.ഒ.റ്റി. യൂസിംഗ് ആര്‍ഡിനോ, ഐ.ഒ.റ്റി. യൂസിംഗ് റാസ്‌ബെറി പൈ എന്നീ കോഴ്‌സുകളാണുള്ളത്.
