മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ പുതുതായി തുടങ്ങുന്ന ഫോറിന്‍ ലാംഗ്വജ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍ ഭാഷകളാണ് പഠിപ്പിക്കുന്നത്. 20 പേര്‍ അടങ്ങുന്ന പ്രഭാത, സായാഹ്ന അവധിദിന ബാച്ചുകളിലായാണ് ക്ലാസുകള്‍. 60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു കോഴ്‌സിന് 4,500 രൂപയും ജി.എസ്.ടിയും ആണ് ഫീസ്. താത്പര്യമുള്ളവര്‍ തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ (സയന്‍സ് ആന്റ് ടെക്‌നോളജി മ്യൂസിയം, പി.എം.ജി. ജംഗ്ഷന്‍, തിരുവനന്തപുരം-33) നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2307733, 7510869582.
