ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബാലാവകാശ ദിനാചാരണത്തിന്റെയും ബാലാവകാശ വാരചരണത്തിന്റെയും സമാപനത്തോടനുബന്ധിച്ച് മോയൻസ് എൽ.പി സ്‌കൂളിൽ കുട്ടികളുടെ ചിത്രപ്രദർശനം അലംകൃതി 2021 സംഘടിപ്പിച്ചു. പ്രത്യേക ശ്രദ്ധയും പരിഗണനയും അർഹിക്കുന്ന നാല് കുട്ടികൾ വരച്ച 50 ഓളം ചിത്രങ്ങളാണ് ചിത്രപ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. തുടർന്ന് അന്താരാഷ്ട്ര ബാലാവകാശ ദിനാചരണം സമാപന പരിപാടി വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്‌ഘാടനം ചെയ്തു.
പരിപാടിയിൽ സി.ഡബ്ല്യൂ. സി ചെയർമാൻ മരിയ ജെറിയാർഡ് അധ്യക്ഷനായി. വനിതാ ശിശു വികസന വകുപ്പ് ജില്ലാ തലത്തിൽ സംഘടിപ്പിച്ച സർഗ്ഗവസന്തം മത്സരത്തിലെ വിജയികൾക്ക് എം.പി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലാ ശിശു സംരക്ഷണ ഓഫിസർ എസ്.ശുഭ, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ മായ സി.പി, എം.വി മോഹനൻ, ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം പി.സി. ഏലിയാമ്മ, ജെൻസൺ ചെറിയാൻ, ഉമാ മഹേശ്വരി എന്നിവർ സംസാരിച്ചു.