മലബാര് ദേവസ്വം ബോര്ഡിന് കീഴിലെ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്മാരുടെയും ക്ഷേമനിധി ഫണ്ടില് നിന്നും ബാങ്ക് മുഖേന പെന്ഷന്/ കുടുംബ പെന്ഷന് കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും നവംബര് 25 നകം ലൈഫ് സര്ട്ടിഫിക്കറ്റ് നല്കണമെന്ന് മലബാര് ദേവസ്വം ബോര്ഡ് സെക്രട്ടറി അറിയിച്ചു.
ബാങ്ക് അക്കൗണ്ട് നമ്പര്, മേല്വിലാസം, ഫോണ് നമ്പര് എന്നിവ വ്യക്തമാക്കിയ വില്ലേജ് ഓഫീസര്/ഗസറ്റഡ് ഓഫീസര്/ബാങ്ക് മാനേജര്/ ക്ഷേമനിധി അംഗം ഒപ്പിട്ട സര്ട്ടിഫിക്കറ്റ് മലബാര് ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്മാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, എരഞ്ഞിപ്പാലം പി.ഒ, കോഴിക്കോട്-673006 വിലാസത്തില് ലഭ്യമാക്കണം. ഫോണ്-0495-2360720