സ്‌പെഷല്‍ സമ്മറി റിവിഷന്‍ 2022 മായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷത്തില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ജീവനക്കാര്‍ക്കായുള്ള ഗരുഡ ആപ്പിന്റെ പ്രവര്‍ത്തനം പൂര്‍ണമായി ആരംഭിച്ചു. ഫോമുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
കോളേജ് ക്യാമ്പസുകള്‍ വഴി ക്യാമ്പസ് അംബാസിഡര്‍മാരെ നിയമിച്ച് വ്യാപകമായ പ്രചാരണം നടത്തുന്നതിന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ക്യാമ്പസ് അംബാസിഡര്‍മാരെ നിയമിച്ചിട്ടുണ്ട്. ട്രൈബല്‍ മേഖലകളില്‍ വ്യാപകമായ  ക്യാമ്പയിന്‍ നടത്തുന്നതിന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നവംബര്‍ മാസം 20, 25 തീയിതികളില്‍ കോളേജുകള്‍/ ഐ.ടി/പോളിടെക് എന്നിവിടങ്ങളില്‍ യുവവോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിനായി ക്യാമ്പയിന്‍ നടത്തും. എല്ലാ ആഴ്ചയിലും രണ്ടു ദിവസം ഇആര്‍ഒ/എഇആര്‍ഒമാരുടെ മീറ്റിംഗ് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് സമ്മറി റിവിഷനുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തുന്നുണ്ട്.
ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം സമ്മറി റിവിഷനുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ അച്ചടിച്ച് പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍, പോളിംഗ് സ്റ്റേഷനുകള്‍, പ്രധാനപ്പെട്ട സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പതിച്ചിട്ടുണ്ട്. നോട്ടീസുകള്‍  വ്യാപകമായി വിതരണം ചെയ്തിട്ടുണ്ട്. എല്ലാ ദിവസവും ചീഫ് ഇലക്ടറല്‍ ഓഫീസില്‍ നിന്നും ഇതു സംബന്ധിച്ച റിവ്യൂ മീറ്റിംഗ് നടത്തിവരുന്നതായും യോഗത്തില്‍ വിലയിരുത്തി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മി, തഹസീല്‍ദാര്‍മാര്‍, ഇആര്‍ഒമാര്‍, ഇഡിറ്റിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.