കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കര്‍ഷക രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. www.aims.kerala.gov.in പോര്‍ട്ടലിലൂടെയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. കര്‍ഷകര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി ഡിസംബര്‍ 31 നകം രജിസ്‌ട്രേഷന്‍ ചെയ്യാം.

ആധാര്‍ നമ്പര്‍, ബാങ്ക് പാസ്ബുക്ക്, ഭൂ നികുതി രശീതി എന്നിവ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04994 255346