ജില്ലാ പഞ്ചായത്തിന്റെ മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതിയുടെ ഉദ്ഘാടനം മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക സമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത നിര്‍വ്വഹിച്ചു. ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്കായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതി.

കര്‍ഷകര്‍ക്ക് സംഘത്തില്‍ ഒഴിക്കുന്ന ഓരോ ലിറ്റര്‍ പാലിനും മൂന്ന് രൂപ നിരക്കില്‍ ഇന്‍സെന്റീവ് നല്‍കുന്നതാണ് പദ്ധതി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ റഹ്‌മാന്‍, മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി.രാജന്‍, മടിക്കൈ ക്ഷീരസഹകരണ സംഘം പ്രസിഡണ്ട് വി.കൃഷ്ണന്‍, കാഞ്ഞിപ്പൊയില്‍ ക്ഷീരസഹകരണ സംഘം പ്രസിഡണ്ട് കെ.രാജന്‍, കാലിച്ചാംപൊതി ക്ഷീരസഹകരണ സംഘം പ്രസിഡണ്ട് പി.കൃഷ്ണന്‍, കാഞ്ഞിരപ്പൊയില്‍ ക്ഷീരസഹകരണ സംഘം സെക്രട്ടറി പി.ആര്‍.ബാലകൃഷന്‍, ജില്ലാ ഗുണനിയന്ത്രണ ഓഫീസര്‍ മഹേഷ് നാരായണന്‍, സി ജോണ്‍ ജോണ്‍സണ്‍ കുന്നത്ത് എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ക്ഷീരവികസന ഓഫീസര്‍ വി. മനോഹരന്‍, കാഞ്ഞങ്ങാട് ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ വേണുഗോപാലന്‍.പി. എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു.