ജില്ലാ ആസൂത്രണ സമിതി യോഗം
നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ എല്ലാ വകുപ്പുകളും സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഫണ്ട് വിനിയോഗിക്കുന്നതില്‍ വീഴ്ച വരുത്തുന്ന നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടുമെന്നും ജില്ലാ ആസൂത്രണ സമിതിയോഗത്തില്‍ തീരുമാനം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിഷയം സര്‍ക്കാറിനെ അറിയിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.
വികേന്ദ്രീകൃതാസൂത്രണ പദ്ധതിയുടെ വകുപ്പ്തല പദ്ധതികളുടെ പുരോഗതി അവലോകനത്തിനായി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ക്ഷീര വികസനം, ഡെപ്യൂട്ടി ഡയറക്ടര്‍ മത്സ്യ വികസനം, ഡെപ്യൂട്ടി ഡയറക്ടര്‍വിദ്യാഭ്യാസം, എല്‍.എസ്.ജി.ഡി എ.എക്സി. എഞ്ചിനീയര്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യൂണിറ്റ് പ്രൊജക്ട് ഡയറക്ടര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍, ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, റീജ്യണല്‍ ജോയിന്‍്റ് ഡയറക്ടര്‍ നഗരകാര്യം, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍, ലൈഫ് മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ തുടങ്ങി വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവര്‍ തദ്ദേശസ്ഥാപന തലത്തിലുള്ള പദ്ധതികളുടെ പ്രവര്‍ത്തി പുരോഗതി പരിശോധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.എസ്.മായ സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി അഡ്വ.സി.രാമചന്ദ്രന്‍, ഡി.പി.സി അംഗങ്ങളായ വി.വി.രമേശന്‍, അഡ്വ.എസ്.എന്‍.സരിത, ഗീതാകൃഷ്ണന്‍, കെ. ശകുന്തള, ജാസ്മിന്‍ കബീര്‍, ഗോള്‍ഡന്‍ അബ്ദുള്‍ റഹിമാന്‍, നജ്മ റാഫി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.