മുളിയാര്‍ ഗ്രാമപഞ്ചായത്തിന്റെയും ഹരിത കര്‍മ്മ സേനയുടെയും കുടുംബശ്രീ സി.ഡി.എസ്സിന്റെയും നേതൃത്വത്തില്‍ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതി പ്രകാരം പച്ചക്കറി കൃഷി ആരംഭിച്ചു. ഹരിതകര്‍മ്മസേന അംഗങ്ങളുടെ നേതൃത്വത്തിലുള്ള മൂന്ന് സംരംഭ ഗ്രൂപ്പുകളെ മൂന്ന് ജെ.എല്‍.ജി കളായി തിരിച്ച് സി.ഡി.എസ്സില്‍ രജിസ്റ്റര്‍ ചെയ്തു കൊണ്ടാണ് തരിശായി കിടന്നിരുന്ന മുളിയാറിലെ രണ്ട് ഏക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചത്. പരിപാടിയുടെ ഉദ്ഘാടനം സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ജനാര്‍ദ്ദന്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഇ.മോഹനന്‍, അനീസ മന്‍സൂര്‍, ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞമ്പു നമ്പ്യാര്‍, പഞ്ചായത്ത് മെമ്പര്‍മാരായ നാരായണിക്കുട്ടി, ശ്യാമള, അനന്യ, രമേശന്‍, സത്യാവതി, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്‌മണ്യന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രേമാവതി, എ.ഡി.എം.സി. സുരേന്ദ്രന്‍, ഹരിത കേരള മിഷന്‍ ആര്‍.പി. ലോഹിതാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.